Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsസിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രംശേഷിക്കെ ദുഃഖവാർത്ത : ആടുജീവിതത്തിലെ’ നജീബിന്റെ കൊച്ചുമകൾ മരിച്ചു

സിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രംശേഷിക്കെ ദുഃഖവാർത്ത : ആടുജീവിതത്തിലെ’ നജീബിന്റെ കൊച്ചുമകൾ മരിച്ചു

ആലപ്പുഴ: തൻ്റെ ജീവിതകഥ പറയുന്ന ‘ആടുജീവിതം’ സിനിമ അഭ്രപാളികളിൽ എത്തുന്ന സന്തോഷ നിമിഷത്തിന് സാക്ഷിയാകാൻ നജീബും കുടുംബവും ഒരുങ്ങുമ്പോൾ ജീവിതത്തിൽ വേദനയുടെ പേമാരിയായി പേരക്കുട്ടിയുടെ വിയോഗം.Aadujeevitham fame Najib’s granddaughter died

മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്റെ മകള്‍ സഫാ മറിയം (ഒന്നേകാല്‍ വയസ്) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ശ്വാസംമുട്ടലിനെ തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സഫാ മറിയം ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്. സഫീർ- മുബീന ദമ്ബതികളുടെ ഏക മകളാണ്.

കുഞ്ഞിന്റെ മരണത്തില്‍ ആടുജീവിതം നോവലിന്റെ എഴുത്തുകാരൻ ബെന്യാമിൻ അനുശോചനം അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ദുഃഖവാർത്ത പങ്കുവച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments